Categories: KARNATAKATOP NEWS

പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താൻ; മുഡ കേസിൽ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് സിദ്ധരാമയ്യ പറഞ്ഞു. തന്റെ കുടുംബത്തെയും രാഷ്ട്രീയമായി ചിലർ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദം അവസാനിപ്പിക്കാൻ തനിക്ക് ലഭിച്ച മുഡ ഭൂമി തിരിച്ചുനൽകാൻ തയ്യാറാണെന്ന് സിദ്ധരാമയ്യയുടെ ഭാര്യ പാർവതി നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.

എന്നാൽ ഇതും രാഷ്ട്രീയ പ്രേരിതമാണെന്ന് ചിലർ വരുത്തിതീർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമപരമായി കേസിനെ നേരിടും. നാല് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവതത്തിൽ ഒരിക്കലും ഇടപെടാതിരുന്ന ഭാര്യ ഇപ്പോൾ തനിക്കെതിരെയുള്ള വെറുപ്പിൻ്റെ രാഷ്ട്രീയത്തിൻ്റെ ഇരയാണെന്നും വേദന അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിദ്ധരാമയ്യയ്‌ക്കെതിരെ ഇഡി എഫ്ഐആർ ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെ, പാർവതി മുഡയ്ക്ക് കത്തെഴുതുകയും അനുവദിച്ച ഭൂമി തിരികെ നൽകാനുള്ള തീരുമാനത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 27ന് മൈസൂരു ആസ്ഥാനമായുള്ള ലോകായുക്ത പോലീസ് സിദ്ധരാമയ്യ, പാർവതി എന്നിവരുൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തിരുന്നു.

TAGS: KARNATAKA | MUDA SCAM
SUMMARY: Siddaramiah says he is a victim of political conspiracy in muda scam

Savre Digital

Recent Posts

ശബരിമല സ്വര്‍ണക്കടത്ത് കേസ്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത്…

28 minutes ago

സിനിമ പ്രൊമോഷന് വിദേശത്തുപോകണം; നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാൻ കോടതി

കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ…

1 hour ago

പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും

കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് വിലക്ക് ജനുവരി 7 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…

2 hours ago

ലോക്സഭയില്‍ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം…

3 hours ago

പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…

4 hours ago