ബെംഗളൂരു: കർഷകരിൽ നിന്ന് പ്രതിദിനം ഒരു കോടി ലിറ്റർ പാൽ സംഭരിച്ച് റെക്കോർഡ് നേട്ടവുമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം 15 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിദിന ഉല്‍പാദനം ഒരു കോടി ലീറ്റർ എത്തിയതിൽ അഭിമാനമുള്ളതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കർണാടകയിൽ പ്രതിദിനം 90 ലക്ഷം ലിറ്ററായിരുന്നു പാൽ ഉൽപ്പാദനം. നിലവിൽ കെഎംഎഫിന് പ്രതിദിനം ഒരു കോടി ലിറ്റർ പാലാണ് ലഭിക്കുന്നത്. ഇത് കെഎംഎഫിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ക്ഷീരസംഘങ്ങളുടെ ഭരണം പാല് യൂണിയനുകളെ ഏൽപ്പിച്ചത് സിദ്ധരാമയ്യയായിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ 15 പാൽ യൂണിയനുകളും 15 മദർ ഡയറികളും 16,000 ക്ഷീരകർഷക സംഘങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാൽ സംഭരണം വർധിച്ചതിനാൽ നന്ദിനിയുടെ ഒരു ലിറ്റർ പാൽ പാക്കറ്റുകളിലെ പാലിൻ്റെ അളവ് 50 മില്ലി ലിറ്റർ വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പാൽ ഉൽപാദനം വർധിച്ചതിനാൽ പാക്കറ്റുകളിലെ പാലിൻ്റെ അളവ് വർദ്ധിപ്പിച്ചു. നിലവിൽ നന്ദിനി പാലിന് വില ലിറ്ററിന് 2 രൂപ വീതം വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാല്‍ വില ലീറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ പാലിനു കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്.
TAGS: BENGALURU UPDATES | MILK | KMF
SUMMARY: KMF achieves milestone of procurement of one crore litres of milk a day
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…