Categories: KERALATOP NEWS

പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശനം; മണ്ഡലം – മകരവിളക്കിന് വിപുലമായ ക്രമീകരണങ്ങള്‍

ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സുരക്ഷിതമായ ദര്‍ശനത്തിനാവശ്യമായ മുഴുവന്‍ ക്രമീകരണങ്ങളും എര്‍പ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. മണ്ഡല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

52 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം മണ്ഡല മകരവിളക്ക് കാലയളവില്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. ഇത് ഓരോ വര്‍ഷവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ക്കിടക മാസം ഒന്നിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമല ദര്‍ശനം നടത്തിയത്. പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമാവശ്യമായ ടെന്‍ഡര്‍ നടപടികളടക്കം അതിവേഗം പൂര്‍ത്തീകരിക്കും.

ബിഎംബിസി നിലവാരത്തിലുള്ള മികച്ച റോഡുകളാണെങ്കിലും ചാലക്കയം ഭാഗത്ത് ശ്രദ്ധയില്‍പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. നിലവില്‍ നിലയ്ക്കലില്‍ 8000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങാണ് അനുവദിക്കുന്നത്. ഇവിടെ പതിനായിരത്തിനു മുകളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എരുമേലിയില്‍ 1100 വാഹനങ്ങളുടെ പാര്‍ക്കിംഗ് എന്നുള്ളത് രണ്ടായിരമായി വര്‍ധിപ്പിക്കും. ആവശ്യമായ ആറേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ ജില്ലാ കലക്ടര്‍ സ്വീകരിച്ചു വരികയാണ്.

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം, കോന്നി തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക സെല്‍ ആരംഭിക്കും. ആംബുലന്‍സ് നാലായി ഉയര്‍ത്തുകയും നാലാമത്തെ ആംബുലന്‍സ് മരക്കൂട്ടം ഭാഗത്ത് സേവനം നല്‍കുകയും ചെയ്യും. ഭക്തര്‍ക്ക് ശുദ്ധമായ ദാഹജലം നല്‍കുന്നതിനുള്ള 4000 ലിറ്റര്‍ പ്ലാന്റിന്റെ ശേഷി പതിനായിരമാക്കി ഉയര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

വന്യമൃഗ ശല്യമില്ലാതെ ദര്‍ശനം നടത്തുന്നതിന് ഭക്തരെ സഹായിക്കാന്‍ വനം വകുപ്പ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. നിലവില്‍ പ്രതിദിനം 80000 ഭക്തജനങ്ങളെയായിരിക്കും വിര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനത്തിനനുവദിക്കുക. സന്നിധാനത്തും പമ്പയിലും എത്തുന്ന ഭക്തര്‍ക്ക് വെയിലും മഴയും ഏല്‍ക്കാതിരിക്കുന്നതിനാവശ്യമായ മേല്‍ക്കൂരകളുടെ നിര്‍മാണ പ്രവര്‍ത്തനം ദേവസ്വം ബോര്‍ഡ് ഉടന്‍ ആരംഭിക്കും. ശബരിമലയിലെ റോപ് വേ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു.

TAGS : SHABARIMALA | KERALA
SUMMARY : 80,000 visitors per day; Mandal – Advanced settings for Makaravilak

Savre Digital

Recent Posts

സ്വർണവില വീണ്ടും മുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…

50 minutes ago

പുതുവര്‍ഷത്തില്‍ ഇരുട്ടടിയായി എല്‍പിജി വില വര്‍ധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ

ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…

2 hours ago

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; കുറ്റപത്രം സമര്‍പ്പിച്ച്‌ റെയില്‍വേ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…

3 hours ago

ഡയാലിസിസിന് വിധേയരായ അഞ്ച് രോഗികളില്‍ രണ്ടുപേര്‍ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ച

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…

4 hours ago

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുകേസ്; ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ ലഭിച്ചതായി ഇഡിയുടെ കണ്ടെത്തൽ

കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…

4 hours ago

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 12 പേർക്ക് പരുക്ക്, രണ്ടുപേരുടെ നിലഗുരുതരം

ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക്‌…

5 hours ago