മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി ഫാരിസിന്റെ മകൾ സിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു മാസം മുൻപായിരുന്നു കുട്ടിക്ക് കടിയേറ്റത്.
മിഠായി വാങ്ങാൻ പുറത്തുപോയ കുട്ടിക്ക് മാർച്ച് 29നാണ് തെരുവുനായയുടെ കടിയേറ്റത്. നായ ആക്രമിക്കുകയും തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള ഐഡിആർബി വാക്‌സിൻ നൽകിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ കുട്ടി പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയും നില ഗുരുതരമാവുകയുമായിരുന്നു.
<br>
TAGS : RABIES VACCINE | MALAPPURAM
SUMMARY : Five-year-old girl dies after contracting rabies despite being vaccinated
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…