കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും എയര്‍ സര്‍വീസുകളുടെ പ്രതിസന്ധി തീരുന്നില്ല. കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റ?ദ്ദാക്കി. ബഹറിന്‍, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെം?ഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം യാത്രക്കാരെ ഇന്നലെ തന്നെ കമ്പനി അറിയിച്ചു.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. ഇന്നലെ കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ആറു വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 2 ദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജീവനക്കാര്‍ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ചയോടെ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകുമെന്നാണ് അറിയിപ്പ്. ജീവനക്കാരുടെ സമരം മൂലം 180 ഓളം സര്‍വീസുകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിയത്. ലേബര്‍ കമ്മീഷന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമവായം ആയത്. സമരം ചെയ്തവരെ പിരിച്ച് വിട്ട നടപടി കമ്പനി പിന്‍വലിക്കാന്‍ തയ്യാറായിട്ടുണ്ട്.
ബെംഗളൂരു: ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം 'പൊലിമ 2025' കൊത്തന്നൂർ സാം പാലസ്സിൽ നടന്നു. പ്രസിഡണ്ട് പവിത്രൻ. പി യുടെ…
തൊടുപുഴ: ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്.…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച് തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് - എട്ടാംകല്ലിലാണ്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്പലം സ്വദേശിനി ഹബ്സ ബീവി (78)…
കൊച്ചി: ശബരിമല സ്വർണ മോഷണ കേസില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയത്തില്‍ പുതിയ മറ്റൊരു കേസ് കൂടി…
കൊച്ചി: സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല് സിനിമ ഹൈക്കോടതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാണും. സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍…