ബെംഗളൂരു: പുരുഷാധിപത്യം ഇന്ത്യയിൽ സ്ത്രീകൾ ആഗ്രഹിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയാകുന്നതിന് പുരുഷമേധാവിത്വം ഇന്ദിരാഗാന്ധിയെ തടഞ്ഞിരുന്നില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ശനിയാഴ്ച ബെംഗളൂരുവിലെ സിഎംഎസ് ബിസിനസ് സ്കൂളിലെ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു പരാമർശം.
നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ, അത് നേടണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് പുരുഷമേധാവിത്വമൊന്നും ഒരു തടസമാവില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിത്തതെ ഉയർത്തിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
നവീകരണത്തെ പിന്തുണയ്ക്കുന്നതിനായി കേന്ദ്രം സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും യുവാക്കള്‍ക്കായി ലഭ്യമായ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. മനോഹരമായ പദപ്രയോഗങ്ങളിലൂടെ പലരും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അതിലൊന്നും വീണുപോകരുത് എന്നും ധനമന്ത്രി പറഞ്ഞു.
ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതിനും പിന്തുണ ആവശ്യമായ നൂതന ആശയങ്ങൾക്കുമായി 10,000 കോടി രൂപ നിക്ഷേപിച്ച് കേന്ദ്ര സർക്കാർ പ്രാപ്തമാക്കിയ ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഫണ്ട് ഓഫ് ഫണ്ട് എന്ന ആശയവും പരിപാടിയിൽ ധനമന്ത്രി വിശദീകരിച്ചു.
TAGS: BENGALURU | NIRMALA SEETHARAMAN
SUMMARY: No male dominance stopped Indira becoming Prime minister says Nirmala seetharaman
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…