Categories: KARNATAKATOP NEWS

പ്രധാനമന്ത്രിയുടെ പേരുപയോഗിച്ച് വോട്ട് പിടിത്തം വേണ്ട; ഈശ്വരപ്പക്കെതിരെ പരാതി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പേരും ഉപയോഗിച്ചുളള കെ. എസ്. ഈശ്വരപ്പയുടെ പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കർണാടക ബിജെപി. ശിവമോഗയിൽ പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മുൻ മന്ത്രിയും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ .എസ്. ഈശ്വരപ്പ വിമതനായി മത്സരിക്കാനിറങ്ങിയ സാഹചര്യത്തിലാണ് ബിജെപി നീക്കം.

മകൻ കെ.ഇ. കാന്തേഷിനു ഹാവേരി മണ്ഡലത്തിൽ ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നായിരുന്നു ഈശ്വരപ്പ ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. പാർട്ടി കർണാടക അധ്യക്ഷൻ ബി. വൈ. വിജയേന്ദ്രയ്ക്കും അച്ഛൻ ബി എസ് യെദിയൂരപ്പക്കുമെതിരെ കലാപക്കൊടി ഉയർത്തിയായിരുന്നു ഈശ്വരപ്പയുടെ പ്രഖ്യാപനം.

സംസ്ഥാന നേതൃത്വത്തോട് അമർഷം രേഖപ്പെടുത്തിയ ഈശ്വരപ്പ പക്ഷേ ദേശീയനേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തിയാണ് ശിവമോഗയിൽ പ്രചാരണം നടത്തുന്നത്. യെദിയൂരപ്പയുടെ കുടുംബവാഴ്ച അവസാനിപ്പിക്കാനാണ് ശിവമോഗയിൽ മകൻ ബി.വൈ. രാഘവേന്ദ്രക്കെതിരെയുള്ള സ്ഥാനാർത്ഥിത്വമെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു.

 

The post പ്രധാനമന്ത്രിയുടെ പേരുപയോഗിച്ച് വോട്ട് പിടിത്തം വേണ്ട; ഈശ്വരപ്പക്കെതിരെ പരാതി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ബെറ്റിങ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടും; ഓൺലൈൻ ഗെയിമിങ് ബിൽ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…

6 minutes ago

അഫ്ഗാനിസ്ഥാനിൽ ബസിന് തീപിടിച്ചു; 71 പേർക്ക് ദാരുണാന്ത്യം

കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…

21 minutes ago

കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ്

ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…

1 hour ago

കനത്ത മഴ; കര്‍ണാടകയില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.…

1 hour ago

വൈദ്യുതി നിലച്ചതിനെ തുടര്‍ന്നു മുംബൈ മോണോറെയിൽ ഉയരപ്പാതയിൽ കുടുങ്ങി; മൂന്ന് മണിക്കൂറിനു ശേഷം യാത്രക്കാരെ രക്ഷപ്പെടുത്തി, ഒഴിവായത് വൻദുരന്തം

മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…

3 hours ago

പാലക്കാട് യുവാവിനെ വീട്ടില്‍ കയറി തല്ലികൊന്നു

പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…

3 hours ago