ബെംഗളൂരു: പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ഇലക്ട്രോണിക് സിറ്റി സ്വദേശിയായ നവാസ് ആണ് പിടിയിലായത്. പാകിസ്ഥാൻ എന്തുകൊണ്ടാണ് മോദിയുടെ വീട്ടിൽ ബോംബ് ഇടാത്തതെന്നും, ഇല്ലെങ്കിൽ ഉടൻ ചെയ്യാമോ എന്നും ചോദിച്ചു ഇൻസ്റ്റഗ്രാമിൽ നവാസ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ബന്ദേപാളയയിലുള്ള പി.ജിയില്‍ നിന്നാണ് നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നവാസ് ഇവിടെ കമ്പ്യൂട്ടര്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് നവാസുള്ളത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ മുമ്പ് ലഹരിക്കേസും രജിസ്റ്റർ ചെയ്തതായി പോലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
TAGS: BENGALURU | ARREST
SUMMARY: Youth arrested for posting on Bombing against Prime minister residence
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില് സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…
ഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില് ട്രെയിനില് നിന്ന് പെണ്കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില് കുറ്റപത്രം സമർപ്പിച്ച് റെയില്വേ പോലീസ്. തിരുവനന്തപുരം സിജെഎം…
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില് നിന്നും അണിബാധയേറ്റതു…
കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില് നടന് ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…
ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക്…