Categories: KERALATOP NEWS

പ്രധാനമന്ത്രിയുടെ സന്ദർശനം; ദുരന്തബാധിത പ്രദേശങ്ങളിൽ നാളെ തിരച്ചിലില്ല

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിൽ കനത്ത സുരക്ഷയുള്ളതിനാൽ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിൽ നാളെ തിരച്ചിലുണ്ടാവില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സന്നദ്ധ പ്രവർത്തകർ തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവർക്കൊന്നും ദുരന്തഭൂമിയിൽ പ്രവേശനമുണ്ടാവുന്നതല്ല. ഞായറാഴ്ച ജനകീയ തിരച്ചിൽ പുനരാരംഭിക്കുമെന്നും വയനാട് ജില്ലാ കലക്ടർ അറിയിച്ചു.

നാളെ രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ​ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിം​ഗും നടത്തും.
<BR>
TAGS : WAYANAD LANDSLIDE |  PRIME MINiSTER
SUMMARY : Prime Minister’s visit; No search in disaster affected areas tomorrow

Savre Digital

Recent Posts

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക്  മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

4 hours ago

നാഗാലാൻഡ് ഗവർണര്‍ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

4 hours ago

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…

4 hours ago

ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; അഞ്ചുപേര്‍ മരിച്ചു, നിരവധി പേർ‌ക്ക് പരുക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്)​ സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…

5 hours ago

മയക്കുമരുന്നിനെതിരെ റീൽസ് മത്സരവുമായി ഓൺസ്റ്റേജ് ജാലഹള്ളി

ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…

6 hours ago

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

6 hours ago