Categories: KERALATOP NEWS

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി, നഗരത്തില്‍ കനത്ത സുരക്ഷ,​ വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തി. രാത്രി 7.50ഓടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനം ലാൻഡ് ചെയ്തു. തുടർന്ന് നരേന്ദ്രമോദി രാജ്ഭവനിലേക്ക് പുറപ്പെട്ടു. രാത്രി ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കും.

നാളെ രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.

10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററില്‍ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12.30-ന് ഹൈദരാബാദിലേക്കുപോകും.

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്.പി.ജി ഏറ്റെടുത്തു. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കും.
<BR>
TAGS : PRIME MINiSTER | NARENDRA MODI, | VIZHINJAM PORT
SUMMARY : Prime Minister Narendra Modi arrives in Thiruvananthapuram

Savre Digital

Recent Posts

യാത്രക്കാർ വലയും; കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും

കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…

4 hours ago

തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം; ആ​ദ്യ​ഘ​ട്ടം 25നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും- മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ)​ ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…

5 hours ago

ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു; ആശുപത്രിയിൽ ചികിത്സയിൽ

ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…

5 hours ago

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…

6 hours ago

ജപ്പാനില്‍ ഭൂചലനം; തീവ്രത 6.8, സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…

6 hours ago

മലയാളികൾക്ക് സ്വത്വബോധമുണ്ടാകണം- കവി മുരുകൻ കാട്ടാക്കട

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…

7 hours ago