ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ക്യാബ് ഡ്രൈവർ അറസ്റ്റിൽ. കൊണനകുണ്ടേ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് 34 കാരിയായ രാജസ്ഥാൻ സ്വദേശിനി ലൈംഗികാതിക്രമത്തിനിരയായത്. ക്യാബ് ഡ്രൈവർ സുരേഷ് ആണ് പിടിയിലായത്.
യുവതി എല്ലാദിവസവും പുലർച്ചെ നാലരയ്ക്ക് പ്രഭാതസവാരിക്ക് പോകാറുണ്ടായിരുന്നു. സംഭവദിവസവും പതിവുപോലെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു യുവതി. തുടർന്ന് സുഹൃത്തിനെ കാത്ത് വീടിന് മുമ്പിൽ നിൽക്കുന്നതിനിടെയാണ് യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണമുണ്ടായത്. റോഡിൽ നിൽക്കുകയായിരുന്ന യുവതിയെ അക്രമി ആദ്യം കയറിപിടിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇയാൾ പിന്തുടർന്നെത്തി വീണ്ടും കടന്നുപിടിച്ചു.
പിന്നീട് യുവതി ബഹളം വെച്ചതോടെയാണ് ഇയാൾ കടന്നുകളഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ക്യാബ് ഡ്രൈവർ അറസ്റ്റിലായത്. കുറച്ച് ദിവസങ്ങളായി ഇയാൾ യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം യുവതിയെ ഒറ്റയ്ക്ക് കണ്ടതോടെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | CRIME
SUMMARY: Cab driver arrested for molesting woman during morning walk in Bengaluru
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…