ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ വിജിനപുര ജൂബിലി സ്കൂളിൽ സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ജൂബിലി സ്കൂളിലെ പൂർവ വിദ്യാർഥി ഡോ. മുഹമ്മദ് തൗസീഫിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പിൽ 125 പേർ പങ്കെടുത്തു. രക്ത പരിശോധന, രക്തസമ്മർദ്ദം, യൂറിക് ആസിഡ്, നേത്ര, ന്യൂറോപ്പതി, വൃക്ക, ഇസിജി, ലിപ്പിഡ് പ്രൊഫൈൽ (കൊളസ്ട്രോൾ),
കരൾ പരിശോധന (ഫൈബ്രോസ്കാൻ) തുടങ്ങി വിവിധ പരിശോധകള്‍ക്കുള്ള സൗകര്യവും ക്യാമ്പില്‍ സൗജന്യമായി ഏര്‍പ്പെടുത്തിയിരുന്നു.
സമാജം സോണൽ സെക്രട്ടറി പവിത്രൻ ക്യാമ്പിന്റെ കൺവീനർ ആയിരുന്നു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഡോ. മുഹമ്മദ് തൗസീഫിന് പൂച്ചെണ്ട് സമ്മാനിച്ചു. സോണൽ സെക്രട്ടറിമാർ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, ജൂബിലി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ, ജീവനക്കാർ എന്നിവർ നേതൃത്വംനൽകി.
<br>
TAGS : MEDICAL CAMP | KERALA SAMAJAM DOORAVAANI NAGAR
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…