Categories: KERALATOP NEWS

‘പ്രളയം വന്ന് ഭൂമി നശിക്കുന്നതിന് മുമ്പ് അന്യഗ്രഹത്തിലെത്തണം’; അരുണാചലിലെ മലയാളികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിനു മുമ്പ് അന്യഗ്രഹത്തില്‍ പോയി ജീവിക്കണമെന്നും അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മലയാളികള്‍ വിശ്വസിച്ചിരുന്നതായി പോലീസ് കണ്ടെത്തല്‍. ഈ ചിന്ത ദേവിയിലേക്കും ആര്യയിലേക്കുമെത്തിച്ചത് നവീനണെന്നും പോലീസ് പറയുന്നു.

പർവതാരോഹണത്തിന് നവീൻ തയാറെടുത്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. നവീൻ ഏഴ് വർഷം മുമ്പെ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. ഒരു നാള്‍ പ്രളയം വരും, ലോകം നശിക്കും, അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാല്‍ മാത്രമേ ജീവന്‍ സംരക്ഷിക്കാന്‍ കഴിയൂ എന്നായിരുന്നു നവീന്‍റെ വിശ്വാസം. ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനര്‍ജനിക്കണമെന്നുമായിരുന്നു നവീന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയില്‍ നവീനും ഭാര്യയും പോയിരുന്നു. ഇവിടെ ബുദ്ധ വിഹാരങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. പര്‍വതത്തിന് മുകളിലെ ജീവിതത്തെ കുറിച്ചും നവീന്‍ തിരക്കിയിരുന്നു. തിരിച്ചെത്തിയ നവീന്‍ പര്‍വതാരോഹണം നടത്താനുള്ള വസ്ത്രങ്ങള്‍, ആയുധങ്ങള്‍, ടെന്‍റ്, പാത്രങ്ങള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങി. ഇതെല്ലാം നവീന്‍റെ കാറില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

പര്‍വതമുകളിലെ ജീവിതത്തിനുമപ്പുറം പുനര്‍ജന്മത്തിനായി ജീവിതം അവസാനിപ്പിക്കുക എന്ന ചിന്തയില്‍ മാത്രമാണ് മൂവരും അരുണാചലിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. തന്‍റെ ചിന്തകള്‍ അടുത്ത ചില സുഹൃത്തുക്കളോടും നവീന്‍ പങ്കുവെച്ചിരുന്നു. പക്ഷെ നവീന്‍റെ ചിന്തയില്‍ വിശ്വസിച്ചത് ഭാര്യ ദേവിയായിരുന്നു. ദേവി വഴിയാണ് ആര്യയിലേക്ക് ഈ ചിന്ത വന്നതെന്നാണ് പോലീസിന്‍റെ നിഗമനം.

തന്‍റെ വിശ്വാസത്തോടൊപ്പം നിന്ന ഭാര്യയെയും സുഹൃത്തിനെയും നവീന്‍ മാനസിക അടിമയാക്കി. നവീന് ഈ ആശയങ്ങള്‍ ആരു പറഞ്ഞു കൊടുത്തു, ഇമെയില്‍ സന്ദേശത്തിന് പിന്നില്‍ മറ്റാരെങ്കിലുമാണോ എന്നതാണ് പോലീസ് ഇനി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നവീന്‍, ദേവി, ആര്യ എന്നിവരുടെ വീടുകളില്‍ വിശദമായ പരിശോധനയാണ് പോലീസ് നടത്തിയത്. ബന്ധുക്കളില്‍ നിന്ന് മൊഴിയും പോലീസ് രേഖപ്പെടുത്തി.

The post ‘പ്രളയം വന്ന് ഭൂമി നശിക്കുന്നതിന് മുമ്പ് അന്യഗ്രഹത്തിലെത്തണം’; അരുണാചലിലെ മലയാളികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: മൂന്ന് ദിവസത്ത ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,235 രൂപ എന്ന…

23 minutes ago

വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ച്‌ പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കാസറഗോഡ്: അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ച്‌ കാസറഗോഡ് കുണ്ടംകുഴി ജിഎച്ച്‌എസ്‌എസിലെ പത്താം വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തില്‍ അധ്യാപകനെതിരെ…

1 hour ago

സുവർണ കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹവിവാഹവും സെപ്‌തംബർ 21ന്

ബെംഗളൂരു: സുവർണ കര്‍ണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ്-വർണ്ണങ്ങൾ 2025" സെപ്‌തംബർ 21ന് കൊത്തന്നൂര്‍ സാം പാലസിൽ…

1 hour ago

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായി സംശയം; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ സൈബര്‍ പോലീസ്.…

2 hours ago

കോഴിക്കോട് കാല്‍നടയാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ച സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ്…

3 hours ago

തെരുവ് നായയുടെ കടിയേറ്റ് നാലുമാസമായി ചികിത്സയില്‍; നാലു വയസ്സുകാരി മരിച്ചു

ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ദാവണഗെരെ ശാസ്ത്രീയ ലെഔട്ട്‌ സ്വദേശി…

3 hours ago