ബെംഗളൂരു: ബിജെപി ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലക്കേസിൽ നിരോധിത തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊഡാജെ മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ബഹ്‌റൈനിൽ നിന്നെത്തിയ പ്രതിയെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തെ എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കൊലപ്പെടുത്തേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി പിഎഫ്ഐയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് വിളിച്ചുചേർത്ത് പ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും ഫ്രീഡം കമ്യൂണിറ്റി ഹാളിൽ വച്ച് ടീമംഗങ്ങൾക്ക് ആയുധ പരിശീലനം നൽകുകയും ചെയ്തത് മുഹമ്മദ് ഷെരീഫാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഷെരീഫിന്റെ മാർഗ നിർദേശങ്ങളാണ് പ്രവീണിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
TAGS: KARNATAKA | NIA
SUMMARY: NIA arrests main accused in praveen nettaru murder case
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…
ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…
ബെംഗളൂരു: ഷോറൂമിലേക്ക് ബൈക്കുകളുമായി പോകുന്നതിനിടെ കണ്ടെയ്‌നർ ട്രക്കിന് തീപ്പിടിച്ച് 40 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ബെല്ലാരിയിലാണ് സംഭവം. ബെല്ലാരിയിലെയും വിജയപുരയിലെയും…
ലഖ്നൗ: ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. പുലർച്ചെ നാല് മണിയോടെയാണ്…