പ്രശസ്ത കെനിയന്‍ എഴുത്തുകാരന് ഗൂഗി വ തിയോംഗോ (Ngũgĩ wa Thiong’o) അന്തരിച്ചു. 87 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഗൂഗി വ തിയോംഗോയുടെ മകളാണ് മരണവിവരം പുറത്തുവിട്ടത്. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ് ഗൂഗി വ തിയോംഗോ.
1938-ല്‍ ബ്രിട്ടീഷ് അധിനിവേശ കെനിയയിലാണ് ഗൂഗി വ തിയോംഗോ ജനിച്ചത്. ഒരു ദരിദ്രകുടുംബത്തില്‍ വളര്‍ന്ന അദ്ദേഹം തന്റെ എഴുത്തിലൂടെ നിരവധി തവണ നൊബേല്‍ പുരസ്കാര പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
ഗൂഗി കൊളോണിയല്‍ ഭരണത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള തന്റെ രാജ്യത്തിന്റെ പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നതില്‍ ശ്രദ്ധ നൽകിയിരുന്നു.പെറ്റല്‍സ് ഓഫ് ബ്ളഡ്, വിസ്സാര്‍ഡ് ഓഫ് ദി ക്രോ ഇന്‍ ദി ഹൗസ് ഇന്റര്‍പ്രറ്റര്‍, ഗ്രെയിന്‍ ഓഫ് വീറ്റ്, വീപ്പ് നോട്ട് ചൈല്‍ഡ്, ഡെവിള്‍ ഓണ്‍ ദി ക്രോസ് തുടങ്ങിയ രചനകള്‍ ശ്രദ്ധേയമാണ്.
<BR>
TAGS ; AFRICAN LITERATURE, OBITUARY
SUMMARY : Renowned Kenyan writer Ngugi wa Thiong’o passed away
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…