Categories: TOP NEWS

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

അമേരിക്കന്‍ നടന്‍ ജോണി വാക്ടര്‍ വെടിയേറ്റു മരിച്ചു. കാര്‍ മോഷ്ടാക്കള്‍ ജോണിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. 37 വയസ്സായിരുന്നു. ലോസ് ഏഞ്ജല്‍സില്‍ ജോലി ചെയ്യുന്ന റൂഫ് ടോപ്പ് ബാറില്‍ നിന്നിറങ്ങിയപ്പോഴാണ് ജോണിക്കു നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച കാര്‍ മോഷ്ടാക്കള്‍ നടനു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൂന്നു പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. എബിസി ചാനലിലെ ജനപ്രിയ സീരീസ് ആയ ജനറല്‍ ഹോസ്പിറ്റലിലൂടെയാണ് ജോണി വാക്ടര്‍ ശ്രദ്ധേയനായത്. 2020 മുതല്‍ 2022 വരെ സീരീസിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോണിയാണ്. സ്‌റ്റേഷന്‍ 19, എന്‍സിഐഎസ്, വെസ്റ്റ് വേള്‍ഡ് തുടങ്ങി ഒട്ടേറെ സിനിമകളിലും സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

Savre Digital

Recent Posts

ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം; കര്‍മസമിതി നേതാവ് മഹേഷ് ഷെട്ടി തിമറോഡി അറസ്റ്റിൽ

ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…

5 minutes ago

ശ്രീകൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ 14 ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…

39 minutes ago

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…

2 hours ago

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…

2 hours ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…

3 hours ago

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…

3 hours ago