പ്രായപരിധി പരിഗണിക്കാതെ മല കയറാൻ അനുവദിക്കണമെന്ന പത്ത് വയസുകാരിയുടെ ഹർജി കേരള ഹൈക്കോടതി തള്ളി. ശബരിമല തീർഥാടനത്തിനായാണ് കർണാടക സ്വദേശിനിയായ കുട്ടി അനുമതി തേടിയത്. വിഷയം സുപ്രീം കോടതി വിശാല ബെഞ്ചിൻ്റെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
ഉയർന്ന പ്രായപരിധി പരിഗണിക്കാതെ മല കയറാൻ അനുവദിക്കാൻ ദേവസ്വത്തിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പെൺകുട്ടിക്ക് പത്ത് വയസ് തികഞ്ഞതിനാൽ ഓൺലൈൻ അപേക്ഷ ദേവസ്വം ബോർഡ് നിരസിച്ചിരുന്നു. ദേവസ്വം ബോർഡ് മുമ്പാകെ നൽകിയ നിവേദനത്തിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് ഹർജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2023 ൽ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഇതുവരെ ആർത്തവം ഉണ്ടായിട്ടില്ലെന്ന വാദങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. മലയ്ക്ക് പോകാൻ നിശ്ചയിച്ചിരുന്ന സമയം കോവിഡ് വ്യാപിക്കുകയും, സാമ്പത്തിക ബുദ്ധിമുട്ടുകളും പിതാവിന് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്‌തു. ഇക്കാരണത്താലാണ് മലയ്ക്ക് പോകുന്നത് വൈകിയത്. പ്രായപരിധി ഏർപ്പെടുത്തിയത് കേവലം വ്യക്തതയ്ക്കു വേണ്ടിയാണെന്നും ഹർജിയിൽ വാദമുന്നയിച്ചിരുന്നു. എന്നാൽ നിലവിൽ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
TAGS: HIGHCOURT| SABARIMALA
SUMMARY: HC rejects karnataka natives plea to enter sabarimala
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…
തിരുവനന്തപുരം: തൈക്കാട് വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാർഥികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു. കെങ്കേരി ആർആർ നഗറിന് സമീപം ഞായറാഴ്ച…
ബെംഗളൂരു: കാർമൽ കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14-ന് സിദ്ധാർഥ നഗറിലുള്ള തെരേഷ്യൻ…
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…