ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ. മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് സിറ്റി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. 18ൽ താഴെ പ്രായമുള്ള മക്കൾക്ക് ഇരുചക്രവാഹനം, കാർ എന്നിവ ഓടിക്കാനായി രക്ഷിതാക്കൾ നൽകുന്നത് വർധിച്ചുവരികയാണ്.
ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കുട്ടികൾ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളും വർധിക്കുകയാണ്. രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇതിന് കാരണം.
ഇതുവരെ, വാഹനാപകടങ്ങളിൽ പ്രതിയാകുന്ന പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാക്കൾക്ക് കോടതികൾ 25,000 രൂപ വരെ പിഴ ചുമത്തിയിരുന്നു. എന്നാൽ ഇനിമുതൽ കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുമെന്നും, ഇവരുടെ രക്ഷിതാക്കൾക്ക് കോടതി മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും നൽകുമെന്നും സിറ്റി പോലീസ് വ്യക്തമാക്കി.
TAGS: BENGALURU | TRAFFIC RULE
SUMMARY: Parents can be jailed for 3 yrsfor giving vehicles to minors
പാലക്കാട്: പാലക്കാട് നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്കൂള്‍ മാനേജ്മെന്റ്. ആരോപണ…
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതിഷേധങ്ങൾക്കു വഴങ്ങാനില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ…
കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതിനു പിന്നിൽ ഗൂഡാലോചനയെന്ന് പോലീസ്. സിനിമ ചോർന്നത് തിയേറ്ററിൽ നിന്നാണെന്നാണ് നിഗമനം.…
ഇടുക്കി: ജില്ലയിൽ കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച്…
പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് കുട്ടി…
ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിലെ റിഥാലയിൽ അഞ്ചുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാലുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ്…