പ്രിയങ്ക ഗാന്ധി, സി.കൃഷ്ണകുമാർ, യു.ആർ പ്രദീപ്
പാലക്കാട്: വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ നേരം പിന്നിൽനിന്ന ശേഷം അഞ്ചാം റൗണ്ടിൽ ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. പാലക്കാട് നഗരസഭയില്‍ ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച ലീഡ് പ്രതീക്ഷിച്ച ബിജെപിക്ക് തിരിച്ചടി സമ്മാനിച്ച് രാഹുല്‍ മാങ്കൂട്ടത്തിലാണ് മുന്നിലെത്തിയത്. നഗര മേഖലയില്‍ ബിജെപി ഭരണം കയ്യാളുന്ന മുനിസിപ്പാലിറ്റില്‍ ബിജെപി ശക്തികേന്ദ്രങ്ങളില്‍ കടന്ന് കയറിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നേടിയത് യുഡിഎഫ് ക്യാമ്പിനെ പോലും ഞെട്ടിച്ചിരുന്നു. എന്നാല്‍ 674 വോട്ടുകള്‍ നേടി ലീഡ് ചെയ്യുകയാണ് സി.കൃഷ്ണകുമാർ
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷം കടന്ന് മുന്നേറുന്നു. 176417 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. അതേസമയം ചേലക്കരയിൽ എൽ.ഡി.എഫിലെ യു.ആർ. പ്രദീപ് ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. 8677 വോട്ടുകള്‍ക്കാണ് പ്രദീപ് ലീഡ് ചെയ്യുന്നത്.
<BR>
TAGS : BYPOLL RESULT
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…