അശ്രദ്ധമായി വാഹനം ഓടിക്കുകയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റിലായ യൂട്യൂബർ ടിടിഎഫ് വാസന് പിന്തുണയുമായി നടി ശാലിൻ സോയ. ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും വാസന്‍റെ കൈകവർന്നുകൊണ്ടുള്ള ചിത്രം പങ്കുവച്ച് ശാലിൻ സോയ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മലയാളി താരം ശാലിൻ സോയയുമായി പ്രണയത്തിലാണെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ടിടിഎഫ് വാസൻ തന്‍റെ യൂട്യൂബ് വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. “എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോള്‍ സംഭവിക്കുന്നതിനൊന്നും നീ അർഹനല്ലെന്ന് എനിക്കറിയാം. പക്ഷേ എപ്പോഴും നീ പറയാറുള്ളത് പോലെ ഞാൻ നിന്നോട് പറയുന്നു “നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം.” ശാലിൻ സോയ കുറിച്ചു.
ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായ വിധം കാര്‍ ഓടിച്ചതുള്‍പ്പടെ ആറ് വകുപ്പകള്‍ ചുമത്തിയാണ് വാസനെ മധുര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മധുര വഴി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴി യൂട്യൂബർ ഫോണില്‍ സംസരിച്ചുകൊണ്ട് വാഹനമോടിച്ച് പൊതുജനങ്ങള്‍ക്ക് അപകടകരമാം വിധം വണ്ടി ഓടിക്കുകയും ആ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു എന്നാണ് കേസ്.
കണ്ണൂർ: പാനൂർ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു. പൂട്ടിയിട്ട ഓഫിസ് വൈകിട്ട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓഫീസിൽ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന…
തൃശൂർ: പാലക്കാട് വാളയാറിൽ വംശീയ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ.…
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.…
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…