ബെംഗളൂരു: മൈസൂരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് തന്നെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന്റെ ഉത്തരവിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കോടതിയിൽ. ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവും നിയമപരമായ ഉത്തരവുകളുടെ ലംഘനവുമാണ് ഗവര്‍ണറുടെ നടപടിയെന്ന് സിദ്ധരാമയ്യ ഹര്‍ജിയില്‍ പറഞ്ഞു.
1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ, ഭാരതീയ ന്യായ സുരക്ഷാ സംഹിത, 2023 സെക്ഷന്‍ 218 എന്നിവ പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കിയ ഓഗസ്റ്റ് 16ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയത്. ഗവര്‍ണറുടെ തീരുമാനം നിയമപരമായി നിലനില്‍ക്കാത്തതും നടപടിക്രമമനുസരിച്ച് പിഴവുണ്ടെന്നും മുഖ്യമന്ത്രി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മലയാളിയായ ടി.ജെ. അബ്രാഹം ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ പരാതികളിലായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ നേരത്തേ സിദ്ധരാമയ്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പരാതി തള്ളിക്കളയണമെന്നാണ് മന്ത്രി സഭായോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇത് അവഗണിച്ചാണ് ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ മൈസൂരുവില്‍ 14 പാര്‍പ്പിട സ്ഥലങ്ങള്‍ അനുവദിച്ചു നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കു നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിട സ്ഥലങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് പരാതി.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Cm siddaramiah appeals in highcourt against governors decision on prosecuting him
ബോഗോട്ട: തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു. ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു…
ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്.തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം…
ബെംഗളൂരു: ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ…
വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട്…
തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…