പ്ലസ് ടു സയന്സ് കഴിഞ്ഞവര്ക്ക് കരസേനയില് ടെക്നിക്കല് എന്ട്രിയിലൂടെ സൗജന്യ എഞ്ചിനീയറിങ് ബിരുദപഠനത്തിനും ലഫ്റ്റനന്റ് പദവിയില് ജോലി നേടാന് അവസരം. 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്സിലേക്ക് ഇപ്പോള് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്ക്ക് മൊത്തം 60 ശതമാനം മാര്ക്കില് കുറയാതെ പ്ലസ് ടു/ ഹയര് സെക്കണ്ടറി / തത്തുല്യ ബോര്ഡ് പരീക്ഷ വിജയിച്ചിരിക്കണം. ജെ.ഇ.ഇ (മെയിന്സ്) 2024 അഭിമുഖീകരിച്ചവരായിരിക്കണം. കൂടാതെ മെഡിക്കല്, ഫിസിക്കല് ഫിറ്റ്നസുള്ളവാരായിരിക്കണം. പ്രായം പതിനാറര മുതല് പത്തൊമ്പതരക്കും ഇടയില്. അപേക്ഷകര് 2005 ജൂലൈ രണ്ടിന് മുമ്പോ 2008 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്.
മെറിറ്റടിസ്ഥാനത്തില് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി 2024 ആഗസ്റ്റ് / സെപ്റ്റംബറില് നടത്തുന്ന ഇന്റര്വ്യൂവിന് ക്ഷണിക്കും. ജെ.ഇ.ഇ മെയിന്സ് 2024 യോഗ്യത നേടിയിരിക്കണം.
ബെംഗളൂരു, ഭോപ്പാല്, പ്രയാഗ് രാജ് (യു.പി) എന്നിവിടങ്ങളിലാണ് ഇന്റര്വ്യൂ. ഇതില് സൈക്കോളജിക്കല് ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് മുതലായവ ഉള്പ്പെടും. ജെ.ഇ.ഇ (മെയിന്)യും ഇന്റര്വ്യൂവിന്റെയും അടിസ്ഥാനത്തില് മെറിറ്റ് ലിസ്റ്റും തയ്യാറാകും. ആകെ 90 ഒഴിവുകളാണുള്ളത്.
തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് നാലുവര്ഷത്തെ പരിശീലനം നല്കും. ആദ്യത്തെ മൂന്നുവര്ഷം ഇന്റഗ്രേറ്റഡ് ബേസിക് മിലിറ്ററി ട്രെയിനിങ്ങും എഞ്ചിനീയറിങ് ട്രെയിനിങ്ങും, പൂണെ, സെക്കന്തരാബാദിലും നാലാം വര്ഷം ഇന്ത്യന് മിലിട്ടറി അക്കാദമി ഡെറാഡൂണിലുമാണ്.
പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് എഞ്ചിനീയറിങ് ബിരുദം സമ്മാനിക്കുന്നതോടൊപ്പം ലഫ്റ്റന്റ് പദവിയില് 56,100 രൂപ മുതല് 1,77,500 രൂപ ശമ്പളനിരക്കില് ഓഫീസറായി ജോലിയും ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക്
അപേക്ഷ, കൂടുതല് വിവരങ്ങള് എന്നിവക്കായി www.joinindianarmy.nic.in സന്ദര്ശിക്കുക. അവസാന തീയതി ജൂണ് 13. കണ്ഫര്മേഷന് ലഭിച്ചതിന് ശേഷം റോള് നമ്പറോടുകൂടിയ അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുത്ത് ഒരു അപേക്ഷ ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്പ്പുകള് സഹിതം 20 പാസ്പോര്ട്ട് സൈസ് ഫോട്ടോകള് സഹിതം സര്വീസസ് സെലക്ഷന് ബോര്ഡ് മുമ്പാകെ ഇന്റര്വ്യൂവിന് ഹാജരാവുമ്പോള് കൈവശം കരുതണം. അപേക്ഷയുടെ മറ്റൊരു പകര്പ്പ് റഫറന്സിനായി സൂക്ഷിക്കാം.
ചാമരാജ്നഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…
തൃശ്ശൂര്: തമിഴ്നാട്ടിലെ വാല്പ്പാറയില് എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്പ്പാറ വേവര്ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന് നൂറിൻ ഇസ്ലാമാണ്…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…
ബെംഗളൂരു: ബെളഗാവിയില് രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…
കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിൽ…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…