തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. ചൊവ്വാഴ്ച വൈകിട്ട് നാല് മണി വരെ ആണ് പ്രവേശനം നേടാനുള്ള സമയം. അലോട്ട്‌മെന്റ് വിവരങ്ങള്‍ https://hscap.kerala.gov.in/ ലെ കാന്‍ഡിഡേറ്റ് ലോഗ് ഇന്‍ എസ്ഡബ്ല്യുഎസിലെ സപ്ലിമെന്ററി അലോട്ട് റിസള്‍ട്ട്‌സ് എന്ന ലിങ്കിലൂടെ ലഭിക്കും.
ആകെ ലഭിച്ച 57,712 അപേക്ഷകളിൽ 57,662 എണ്ണം അലോട്മെന്റിനായി പരിഗണിച്ചു. ഈ അപേക്ഷകളിൽ 30,245 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളില്‍ ഹാജരായി പ്രവേശനം നേടണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം.
മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഉള്ള സപ്ലിമെന്ററി അലോട്മെന്റ് ലിസ്റ്റും ഇതിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്മെന്റ് ലഭിച്ചവർക്ക് ഇന്നു രാവിലെ 10 മുതൽ നാളെ വൈകിട്ട് 4 വരെ പ്രവേശനം നേടാം.
<BR>
TAGS : PLUS ONE | KERALA
SUMMARY :
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…