പ്ലസ് വണ്‍ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-ന്. ഇതനുസരിച്ച് 19, 20 തീയതികളില്‍ സ്‌കൂളില്‍ ചേരാം. 24-നു ക്ലാസുകള്‍ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും.
മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് മിച്ചമുണ്ട്. ഇവയിലും അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തതിനാല്‍ ഒഴിവുവരുന്ന സീറ്റുകളും ചേര്‍ത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്. രണ്ടാം അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍മാത്രം 26,873 സീറ്റാണ് ഒഴിവുള്ളത്. പട്ടികജാതി വിഭാഗത്തില്‍ 15,696 സീറ്റും.
ഈ സീറ്റുകള്‍ മറ്റു സംവരണ, പൊതുവിഭാഗങ്ങളിലേക്കായി കൈമാറുന്നത് മൂന്നാം അലോട്മെന്റിലാണ്. ഇതിനാല്‍ ഈ അലോട്മെന്റില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള ആദ്യ അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുവരെ സ്‌കൂളില്‍ ചേരാം.
TAGS: KERALA| PLUS ONE| STUDENTS|
SUMMARY: Plus one third allotment on 19th of this month
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…