ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി. ഷിബുലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപീകരിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘വിദ്യാധൻ’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
ഈ വർഷം പത്താം ക്ലാസ് പാസായി പ്ലസ്‌വണ്ണിന് ചേർന്ന സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് (വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികൾ) സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് എ ഗ്രേ ഡ്ആയാലും മതി.
ഓരോ വർഷവും കേരളത്തിലെ 125 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7വർഷം വരെ ഉപരിപഠനം നടത്താൻ കഴിയും വിധമാണ് വിദ്യാധൻ സ്കോളർഷിപ്പിലൂടെ തുക അനുവദിക്കുക.
പ്ലസ് വണ്ണിലും പ്ലസ് ടുവിലും ഓരോ വർഷവും 10000 രൂപ വീതവും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കോഴ്സ് ഫീസിനനുസരിച്ചുള്ള തുകയുമാണ് അനുവദിക്കുക. അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://vidyadhan.org/apply സന്ദർശിക്കുക. ഫോൺ: 8138045318, 9663517131.
അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ :
<br>
TAGS : VIDYADHAN SCHOLARSHIP | EDUCATION,
SUMMARY : Vidyadhan Scholarship for Plus One Students; Application till 30
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ…
ബെംഗളൂരു: ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് പരുക്ക്. ചെന്നൈയിൽ നിന്നെത്തിയ വഹീദ ബാനു എന്ന സ്ത്രീക്കാണ് പരുക്കേറ്റത്.…
മുംബൈ: മഹാരാഷ്ട്രയിൽ ട്രക്കുകൾ തമ്മലിടിച്ചുണ്ടായ അപകടത്തിൽ എട്ട്പേർ മരിച്ചു. 15പേർക്ക് പരിക്കേറ്റു. പുണെയിലെ നവലെ ബ്രിഡ്ജ് പ്രദേശത്താണ് അപകടമുണ്ടായത്. രണ്ട്…