തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ കാസറഗോട്ടും മലപ്പുറത്തും താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറത്ത് 74 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസറഗോഡ് 18 സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചത്.
മലപ്പുറത്ത് ഹ്യൂമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളുമാണ് അനുവദിച്ചത്. ഒരു സയൻസ് ബാച്ച് പോലും അനുവദിച്ചിട്ടില്ല. കാസറഗോഡ് ജില്ലയിൽ ഒരു സയൻസ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുമാണ് അനുവദിച്ചത്.
മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 138 താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് ഒരു വർഷം 14.90 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പുതിയ ബാച്ചുകൾ അനുവദിക്കുന്നതിലൂടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
2023-24 അധ്യയന വർഷത്തിൽ ആകെ 4,25,671 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പാസായി ഉപരിപഠനത്തിന് യോഗ്യത നേടിയത്. പ്ലസ് വൺ പഠനത്തിനായി ആകെ 4,33,471 സീറ്റുകൾ മാർജിനൽ സീറ്റ് വർദ്ധനവ് ഉൾപ്പെടെ സർക്കാർ എയ്ഡഡ്,അൺ-എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമാണ്. സർക്കാർ, എയ്ഡഡ് മേഖലയിൽ 3,78,580 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
<BR>
TAGS : PLUS ONE | KERALA
SUMMARY : Plus one crisis: 138 additional batches sanctioned in Kasaragod and Malappuram districts
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര് വി) റോഡ്…
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…
ഡല്‍ഹി: എസ്ഐആർ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍. സമയപരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.…
കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത്…
കൊച്ചി: നടന് ദിലീപിന്റെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ…