കണ്ണൂര്‍: ധര്‍മ്മടം മൊയ്തു പാലത്തിന് സമീപം ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴോം കൊട്ടില സ്വദേശി മിഥുന്‍ (30) ആണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന സുകേഷ്, പ്രവീണ്‍, സിന്ധു എന്നിവരെ പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം.
മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് തീയണക്കാൻ പോകുകയായിരുന്ന തലശ്ശേരി അഗ്നിരക്ഷാസേനയുടെ വാഹനവും പരിയാരത്തുനിന്ന് മൃതദേഹവുമായി വരികയായിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച പരിയാരത്ത് മരിച്ച ചിറക്കുനിയിലെ എം.ഹരിദാസന്റെ മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. ഹരിദാസന്റെ മക്കളാണ് പരുക്കേറ്റ സുകേഷും സിന്ധുവും. മറ്റൊരു മകളുടെ ഭർത്താവാണ് പ്രവീൺ.
<BR>
TAGS : KANNUR | ACCIDENT
SUMMARY : Ambulance driver died after collision between fire engine and ambulance
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…