ബെംഗളൂരു: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് നോട്ടീസ് അയച്ച് ബിബിഎംപി. സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി.
നേരത്തെ ഒരു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും സ്ഥാപനം പ്രതികരിച്ചിരുന്നില്ല. ഇതേതുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, മുമ്പും വിരാട് കോഹ്ലിയുടെ സഹ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാത്രി അനുവദനീയമായ സമയത്തിനുശേഷവും പ്രവർത്തിച്ചതിനാണ് ബെംഗളൂരു കബൺ പാർക്ക് പോലീസ് കേസെടുത്തത്. രാത്രി ഒന്നുവരെയാണ് ബെംഗളൂരുവിൽ പബ്ബുകൾക്കും റസ്‌റ്റോറൻ്റുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
TAGS: BENGALURU | BBMP
SUMMARY: Virat Kohli’s pub gets civic body notice
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…