ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ കെ. മമ്മു ഹാജി (ഫരീക്കോ) അന്തരിച്ചു. 83 വയസ്സായിരുന്നു. ഫരീക്കോ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാനാണ്. ബെംഗളൂരുവിലെ ഫ്രേസര്‍ ടൗണിലെ വസതിയില്‍ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു.
കണ്ണൂര്‍, പാനൂര്‍ കുന്നോത്ത് പറമ്പ് സ്വദേശിയായ മമ്മു ഹാജി പഠനകാലം മുതലാണ് ബെംഗളൂരുവുമായി ബന്ധം തുടങ്ങുന്നത്. കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബിസിനസിലൂടെ അദ്ദേഹം ബെംഗളൂരുവില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.
മുന്‍ കേന്ദ്രമന്ത്രി പി.എം സഈദുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം സാമൂഹിക രംഗത്തും സജീവമായിരുന്നു. മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ ഉപാധ്യക്ഷനായി ദീര്‍ഘകാലമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.
മാഹി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് സ്ഥാപകന്‍, വൈസ് ചെയര്‍മാന്‍ , ഖത്തര്‍ അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍, റൈന്‍ട്രീ റസിഡെന്റ്‌സ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം.
ഭാര്യ: ഖദീജ. മക്കള്‍: ഡോ. സലീം, സഈദ്, ശാഹിന.
ഖബറടക്കം നന്ദിദുര്‍ഗ റോഡിലെ ഖുദ്ദൂസ് സാഹെബ് ഖബര്‍സ്ഥാനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് നടക്കും.
<BR>
TAGS : OBITUARY
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…