ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ജീവനക്കാരൻ വെന്തുമരിച്ചു. ഏഴ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ബെളഗാവിയിലെ നവേജിൽ പശയും ഇൻസുലേഷൻ ടേപ്പുകളും നിർമ്മിക്കുന്ന സ്നേഹ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. യെല്ലപ്പയാണ് (20) മരിച്ചത്.
പൊള്ളലേറ്റ് ഏഴ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങളും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും ചേർന്ന് 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഫാക്ടറിയിലെ ലിഫ്റ്റിൽ കുടുങ്ങിയ നിലയിലാണ് യെല്ലപ്പയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. തീപിടുത്തമുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കവേ ലിഫ്റ്റിൽ കുടുങ്ങിയതാവാമെന്ന് പോലീസ് വിശദീകരിച്ചു.
മരിച്ച യെല്ലപ്പ ഗുണ്ഡ്യാഗോളിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗത്തിന് ജോലിയും ഫാക്ടറി ഉടമകൾ പ്രഖ്യാപിച്ചു. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തല്ലെന്നും, തങ്ങൾ എല്ലാ അഗ്നി സുരക്ഷാ നടപടികളും പാലിച്ചിട്ടുണ്ടെന്നും ഫാക്ടറി ഉടമ അനീഷ് മൈത്രാനി പറഞ്ഞു. ഫാക്ടറിയിൽ 400-ലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. തീപിടിത്തം ഉണ്ടാകുമ്പോൾ 150 ഓളം പേരായിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | FIRE
SUMMARY: Worker burnt alive in fire at Belagavi factory, body parts found in lift
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…