കാസറഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദീനെ ഇഡി അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് എംഡി ടികെ പൂക്കോയ തങ്ങളും അറസ്റ്റിലായി. തിങ്കളാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ബുധനാഴ്ച ഇ.ഡി കസ്റ്റഡിയിൽ വാങ്ങുകയുമായിരുന്നു. എം.സി. ഖമറുദ്ദീനേയും പൂക്കോയ തങ്ങളേയും നിലവിൽ ചോദ്യംചെയ്തുവരുകയാണ്.
കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ കേരള പോലീസ് രജിസ്റ്റർ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. പ്രതികൾ ഓഹരിയായും വായ്പയായും സ്വീകരിച്ച പണമെടുത്ത് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയും പിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌തെന്നും ഇ ഡി കണ്ടെത്തി.
നേരത്തെ മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ എം സി കമറുദീൻ ഉൾപ്പെട്ട ‘ഫാഷൻ ഗോൾഡ്’ തട്ടിപ്പുകേസിൽ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഫാഷൻ ഗോൾഡ് കമ്പനിയുടെ സ്ഥാവര സ്വത്തുൾപ്പെടെ 19.60 കോടി രൂപയുടെ സ്വത്താണ് താൽക്കാലികമായി കോഴിക്കോട് ഇഡി കണ്ടുകെട്ടിയത്.
<BR>
TAGS :ENFORCEMENT DIRECTORATE | FASHION GOLD FRAUD
SUMMARY : Fashion Gold Scam: M.C. Qamaruddin and Pookoya are in ED custody
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…
ഡല്‍ഹി: യാത്രയ്ക്കിടെ വൃത്തികെട്ടതും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറ്റക്കാരനാണെന്ന് ഡല്‍ഹി ഉപഭോക്തൃ ഫോറം കണ്ടെത്തി.…
മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്,…
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…