Categories: KERALATOP NEWS

ഫെബ്രുവരി ഒന്നിന് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ഫെബ്രുവരി ഒന്നിന് കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. ‘സ്വയം പര്യാപ്ത സ്ഥാപനം, സുരക്ഷിത തൊഴിലാളി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക.

അതേസമയം സമരത്തില്‍ കെഎസ്‌ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് ടി.പി രാമകൃഷ്ണൻ എംഎല്‍എ പറഞ്ഞു. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻഡിആർ, എൻപിഎസ് കുടിശിക അടച്ചു തീർക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തില്‍ വാർഷിക ഇൻക്രിമെന്റ് നിഷേധിക്കുന്നത് പിൻവലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

TAGS : KSRTC
SUMMARY : KSRTC employees strike on February 1

Savre Digital

Recent Posts

ബാംഗ്ലൂർ കലാ സാഹിത്യവേദി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…

3 hours ago

കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…

3 hours ago

ദുരഭിമാനക്കൊല; ഹുബ്ബള്ളിയിൽ ഗർഭിണിയെ വെട്ടിക്കൊന്നു, പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ​ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…

3 hours ago

ഗാ​ന്ധി​യു​ടെ ചി​ത്രം നോ​ട്ടു​ക​ളി​ൽ​നി​ന്ന് മാ​റ്റാ​ൻ പോ​കു​ന്നു, രണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ചയില്‍, ആ​ദ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…

4 hours ago

ഓൺസ്റ്റേജ് ജാലഹള്ളി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…

5 hours ago

കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…

5 hours ago