ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം ഏപ്രില്‍ 6 ന് വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ബെംഗളൂരു സെന്‍ട്രല്‍ എം പി, പി സി മോഹന്‍എം പി വിഷു കൈനീട്ടം ഉത്ഘാടനം ചെയ്യും. ഫെയ്മ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് റജികുമാര്‍ അധ്യക്ഷത വഹിക്കും.
വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ ബാബു, ചെന്നൈ കല്‍പക പാക്കേജിങ് എം ഡി കല്‍പക ഗോപാലന്‍, കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ്, നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി,എന്‍ ആര്‍ കെ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത്, ലോക കേരള സഭാഗങ്ങള്‍, മലയാളി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.
കലാപരിപാടികള്‍, വിഷു കൈനീട്ടം, കരോക്കെ ഗാനമേള, അത്താഴം എന്നിവ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിഷു കൈനീട്ടം നല്‍കുമെന്ന് സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ അനില്‍ കുമാര്‍, രക്ഷധികാരി പി ജി ഡേവിഡ്, വി സോമനാഥന്‍ എന്നിവര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് 9845222688, 9845015527
<BR>
TAGS : FAIMA
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു : ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ്…
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…
റോഡ് ഐലണ്ട്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…
ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…