ബെംഗളൂരു: ഐപിഎൽ ടിക്കറ്റ് ഫേസ്ബുക് വഴി ബുക്ക് ചെയ്യാൻ ശ്രമിച്ച ബെംഗളൂരു സ്വദേശിനിക്ക് നഷ്ടമായത് 86,000 രൂപ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച യുവതിയാണ് കബളിപ്പിക്കപ്പെട്ടത്.
ഫേസ്ബുക് സ്ക്രോൾ ചെയ്യുന്നതിനിടെ ഐപിഎൽ ക്രിക്കറ്റ് ടിക്കറ്റ് എന്ന പേരിലുള്ള അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ട യുവതി 20 ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. പേജില്‍ കണ്ട ഫോൺ നമ്പറിൽ ഇവർ വിളിച്ചു. ഇതേതുടർന്ന് 8000 രൂപ അഡ്വാന്‍സ് അടയ്ക്കണമെന്ന് ഫോണ്‍ എടുത്തയാള്‍ ആവശ്യപ്പെട്ടു.
അക്കൗണ്ടിലേക്ക് പണം അയച്ചതോടെ 11,000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുകയും ട്രാൻസ്ഫർ ചെയ്തതോടെ പല കാര്യങ്ങള്‍ പറഞ്ഞ് വിവിധ അക്കൗണ്ടുകള്‍ വഴി 86,265 രൂപ വാങ്ങിയെടുത്തു. വീണ്ടും 16,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ ടിക്കറ്റ് നൽകാതെ ഇനി പണം അയയ്ക്കില്ലെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. അങ്ങനെയെങ്കിൽ ടിക്കറ്റ് നൽകാൻ സൗകര്യപ്പെടില്ലെന്നായിരുന്നു മറുപടി. അടുത്ത ദിവസം യുവതി പോലീസിൽ പരാതി നൽകി. സംഭവത്തിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post ഫേസ്ബുക് വഴി ഐപിഎൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമം; യുവതിക്ക് 86000 രൂപ നഷ്ടമായി appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…
ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…
ബെംഗളൂരു: പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ…