ബെംഗളൂരു: ബെംഗളൂരുവില്‍ ഫോക്സ്‌കോണിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷക പ്രതിഷേധം. നഷ്ടപരിഹാരം ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കര്‍ഷക പ്രതിനിധികള്‍ ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്നത്.
ഉപജീവനത്തിനായി കൃഷിഭൂമിയെ ആശ്രയിക്കുന്നവരാണ് എല്ലാവരെന്നും, നഷ്ടപരിഹാരം ലഭിക്കാത്തിടത്തോളം ഭൂമി ഏറ്റെടുക്കാൻ സമ്മതിക്കില്ലെന്ന് കർഷക സംഘം വ്യക്തമാക്കി. അരവനഹള്ളി, ദൊഡ്ഡഗൊല്ലഹള്ളി, ചപ്പരദഹള്ളി, ബൈരദേനഹള്ളി ഗ്രാമങ്ങളിലായി 867.37 ഏക്കര്‍ ഭൂമിയാണ് കര്‍ണാടക വ്യവസായ മേഖല വികസന ബോര്‍ഡ് (കെഐഎഡിബി ) ഏറ്റെടുത്തത്. ഈ ഭൂമിയില്‍ 300 ഏക്കര്‍ ഫോക്സ്‌കോണിന് അനുവദിച്ചിട്ടുണ്ട്.
ദൊഡ്ഡഗൊല്ലഹള്ളി, ചപ്പരദഹള്ളി വില്ലേജുകളില്‍ ഫോക്സ്‌കോണിന് അനുവദിച്ച ഭൂമിക്ക് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഫെന്‍സിങ് നടത്തുമെന്ന് കെഐഎഡിബി അടുത്തിടെ അറിയിച്ചിരുന്നു. ദേവനഹള്ളി താലൂക്കിലെ കുന്ദന വില്ലേജില്‍ ഫോക്സ്‌കോണിന് അനുവദിച്ച 300 ഏക്കറുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെക്കുമെന്നും അധികൃതർ പറഞ്ഞു.
സ്ഥലമുടമകള്‍ക്ക് നേരിട്ട് നഷ്ടപരിഹാരം വിതരണം ചെയ്യരുതെന്ന് കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് തുക കോടതിയില്‍ കെട്ടിവെക്കുന്നത്. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നൽകി.
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…