ബെംഗളൂരു: മൊബൈൽ ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു. ദാവൻഗെരെ ഹരിഹർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബെള്ളാരി സ്വദേശിനി ശ്രാവണിയാണ് (23) മരിച്ചത്. മൈസൂരുവിൽ എംബിഎ കോഴ്‌സ് ചെയ്യുന്ന ശ്രാവണി ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനായാണ് ദാവൻഗെരെയിൽ എത്തിയത്.
തുടർന്ന് ചൊവ്വാഴ്ച രാത്രി മൈസൂരുവിലേക്ക് മടങ്ങാൻ ട്രെയിൻ കയറുന്നതിന് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഫോണിൽ സംസാരിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് ശ്രാവണി ശ്രദ്ധിച്ചിരുന്നില്ല. തലയ്ക്കു ഗുരുതര പരുക്കേറ്റ ശ്രാവണി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. സംഭവത്തിൽ ദാവൻഗെരെ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | DEATH
SUMMARY: Woman talking on phone while crossing railway track knocked down by train, dies
കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…