Categories: TOP NEWSWORLD

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. പരിശോധന ഫലങ്ങളില്‍ അപകടകരമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ പരിശോധനകള്‍ തുടരുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റോമിലെ ജെമെല്ലിയിലാണ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അദ്ദേഹം ശ്വാസംമുട്ടല്‍ നേരിട്ടിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതോടെയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധിക കഫം മൂലമാണ് ശ്വാസതടസം ഉണ്ടായത്. വെള്ളിയാഴ്ച്ച രാവിലെയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

ചികിത്സയിലിരിക്കെ ബാധിച്ച പനിയില്‍ കുറവുണ്ടെന്നും ആശുപത്രി അറിയിച്ചു. കാല്‍മുട്ട്, ഇടുപ്പ് വേദന, വന്‍കുടല്‍ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും പോപ്പ് നേരിടുന്നുണ്ട്. ഇതിനുള്ള ചികിത്സകള്‍ തുടരുന്നതായും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Pope Francis’ health condition improving

Savre Digital

Recent Posts

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 200 ഓളം വിമാന സര്‍വീസുകള്‍ വൈകി

ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…

30 minutes ago

റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണു; കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…

2 hours ago

കാമ്പസുകളിലെ രാഷ്ട്രീയം; പ്രത്യേക സമിതിയെ നിയോഗിച്ച് കര്‍ണാടക കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി.…

2 hours ago

കടുവയെ പിടികൂടി

ബെംഗളൂരു: ജനവാസമേഖലക്കടുത്ത് നിന്ന് ഒരു കടുവ വനംവകുപ്പ് പിടികൂടി. നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ മെടികുപ്പെ വന്യജീവി സങ്കേതത്തിലെ കല്ലട്ടി…

2 hours ago

ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു, അപകടം ആന്ധ്രയിൽ

വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര്‍ - എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ…

3 hours ago

വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…

4 hours ago