ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിന്റെ കുളിമുറിയിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ജെ.പി. നഗറിലെ ഫ്ലാറ്റിലാണ് സംഭവം. താമസക്കാര്‍ അറിയിച്ചതിനെത്തുടർന്ന് പാമ്പു പിടിത്തക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ആറടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടു.
പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിനോടകം മൂന്നു ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. പാമ്പിനെ കൊല്ലാതെ പിടികൂടിയ പാമ്പ് പിടുത്തക്കാരനെ വീഡിയോയ്ക്ക് താഴെ ചിലർ അഭിനന്ദിച്ചു. ബെംഗളൂരുവിലെ കൊടും ചൂടാണ് പാമ്പിനെ കാട്ടിൽ നിന്നും തണൽ തേടി പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എത്തിച്ചതെന്ന് ചിലർ അഭിപ്രായപ്പെട്ടു. സമ്മർ ഹോളിഡേ ചിലവഴിക്കാനായി പാമ്പ് കാട് വിട്ടിറങ്ങിയതാണെന്ന കമന്റും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
വേനൽക്കാലമായതിനാൽ തണുപ്പുതേടി പാമ്പുകൾ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എത്താനുള്ള സാധ്യതയുണ്ട്. പാമ്പിനെ കണ്ടാൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഹെൽപ്പ്‌ലൈനിൽ (1533) വിളിക്കാം.
<br>
TAGS : SNAKE | BENGALURU
SUMMARY : A cobra was caught in the bathroom of the flat.
ന്യൂഡല്‍ഹി: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ…
തിരുവനന്തപുരം: തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു . ആകെ 2,84,46,762 വോട്ടര്‍മാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്…
ബെംഗളൂരു: ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025’ ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ ഇന്ന് രാവിലെ 7 മണി മുതല്‍…
ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയില്‍വേ. സത്യസായി ബാബയുടെ…
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയ്‌ക്കുസമീപം അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു ഗൃഹനാഥന് ദാരുണാന്ത്യം. വീടിനുള്ളില്‍ കുടുങ്ങിയ പ്രദേശവാസിയായ ബിജു ആണ് മരിച്ചത്.…
ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക…