തിരുവനന്തപുരം: നടി ധന്യമേരി വർഗ്ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. ഫ്‌ളാറ്റ് തട്ടിപ്പ് കേസിലാണ് നടപടി. പേരൂർക്കടയിലും പട്ടത്തുമുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇവയ്ക്ക് ഏകദേശം 1.56 കോടി രൂപയുടെ മൂല്യം വരുമെന്ന് ഇഡി അറിയിച്ചു. 2016 ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഫ്‌ളാറ്റുകള്‍ നിർമ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് നടി പലരില്‍ നിന്നായി വൻ തുക തട്ടിയെടുത്തെന്നാണ് കേസ്. താരത്തിന് പുറമേ സാംസണ്‍ ആൻഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും താരത്തിന്റെ ഭർത്താവുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരൻ സാമുവല്‍, കമ്പനി ചെയർമാൻ ആയ മുട്ടട ജേക്കബ് സാംസണ്‍ എന്നിവരും പ്രതികളാണ്. പരാതിയില്‍ 2016 ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു.
ജോണ്‍ ജേക്കബിനും സാമുവലിനും എതിരായ നിയമ നടപടികള്‍ ഇപ്പോഴും തുടർന്ന് വരികയാണ്. ഇതിനിടെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 2011 മുതല്‍ ആയിരുന്നു തട്ടിപ്പ്. നഗരത്തിലെ വിവിധ പ്രൊജക്ടുകളായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ട് വർഷം പൂർത്തിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 100 കോടി രൂപ ആയിരുന്നു ഇവർ തട്ടിയെടുത്തത്. ഇതിന് പുറമേ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 30 കോടിയോളം രൂപയും തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.
TAGS : LATEST NEWS
SUMMARY : Flat Fraud Case; Assets of actress Dhanya Meri Varghese confiscated
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരുക്കേറ്റു. നാലുപേരെയും ആശുപത്രിയിൽ…
കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…
എറണാകുളം: ശബരിമല സ്വർണ്ണക്കവർച്ചയില്‍ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡല്‍ഹിയിലെ ഇഡി ഡയറക്ടറേറ്റിന്…
ഡൽഹി: നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കള്‍ യൂട്യൂബ്…
ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ്…