വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡ സര്‍വകലാശാലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ടാലഹാസിയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയായ വിദ്യാർഥിയെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
പോലീസ് ഉദ്യോഗസ്ഥയുടെ മകനായ 20കാരനാണ് വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത്. അമ്മയുടെ തോക്കാണ് ഇയാൾ ഉപയോഗിച്ചതെന്ന് അധികൃതർ പറയുന്നു. അക്രമിയെ വെടിവച്ചാണ് പോലീസ് കീഴ്പ്പെടുത്തിയത്. ഓറഞ്ച് ടീ ഷര്‍ട്ടും കാക്കി ഷോര്‍ട്സുമിട്ട് വന്ന വിദ്യാര്‍ഥി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ ഔദ്യോഗിക തോക്ക് മകന് കൈക്കലാക്കി ദുരുപയോഗം ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
40,000 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പൊതു സര്‍വകലാശാലയാണ് ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി.വിദ്യാര്‍ഥികള്‍ സുരക്ഷിതരായി ഷെല്‍റ്ററുകളില്‍ തുടരണമെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
<BR>
TAGS : SHOOTING | AMERICA
SUMMARY : shooting at University of Florida; Two students died, six were injured
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…
ബെംഗളൂരു: എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…
തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…