ഫർണിച്ചർ കടയിൽ തീപിടുത്തം; കോടികൾ വിലമതിക്കുന്ന ഉത്പന്നങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഫർണിച്ചർ കടയിൽ തീപിടുത്തം. ബുധനാഴ്ച രാത്രിയോടെയാണ് വിജ്ഞാന നഗറിലെ ഫർണിച്ചർ കടയിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ കോടികൾ വിലമതിക്കുന്ന സാധനങ്ങൾ നശിച്ചു. എന്നാൽ, ആളപായമില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഫർണിച്ചർ കട അടച്ചത്. ഏകദേശം ഒരു മണിക്കൂറിന് ശേഷം തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് കടയുടമ ശിവരാജിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്. എന്നാൽ, ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും തീ പടർന്ന് സാധനങ്ങളെല്ലാം കത്തിനശിച്ചിരുന്നു.ബൈയപ്പനഹള്ളി പോലീസ് സംഭവത്തിൽ കേസെടുത്തു.

TAGS: BENGALURU UPDATES | FIRE
SUMMARY: Fire at furniture store destroys goods worth crores

Savre Digital

Recent Posts

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ അപകടം; വീട്ടമ്മ മരിച്ചു

കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…

2 hours ago

തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ സിപിഐയിൽ നിന്ന് പുറത്താക്കി

തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…

3 hours ago

വോട്ടർപട്ടികയിൽ പേരില്ല, സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…

3 hours ago

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ പ്രതി കശ്മീരിൽ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീ​ഗനറിൽ വച്ചാണ് യുവാവിനെ…

3 hours ago

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…

4 hours ago

തിരുവനന്തപുരത്ത് 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…

5 hours ago