കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷമെടുത്ത കേസുകളിലെ ആദ്യ കുറ്റപത്രമാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്.
കോസ്‌റ്റൽ എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് കേസ് അന്വേഷിച്ചത്. 2009ൽ പാലേരി മാണിക്യം സിനിമയുടെ ചർച്ചയ്ക്കായി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയശേഷം തനിക്കുനേരെ അതിക്രമം ഉണ്ടായെന്നാണ് നടിയുടെ പരാതി. എന്നാൽ രഞ്ജിത് ആരോപണം നിഷേധിച്ചിരുന്നു. നടിക്ക് ആ സിനിമയിൽ അവസരം കിട്ടാത്തതുകൊണ്ടായിരിക്കാം ഇത്തരമൊരു ആരോപണം എന്നായിരുന്നു രഞ്ജിത്തിന്റെ വാദം. വിവാദം ശക്തമായതോടെ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.
<BR>
TAGS : RANJITH | SEXUAL ASSULT CASE
SUMMARY : Sexual assault case. Charge sheet filed against director Ranjith
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞ കോൺഗ്രസ് എംഎൽഎയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന അച്ചടക്ക സമിതി കാരണംകാണിക്കൽ…
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…