തിരുവനതപുരം: അടുത്ത 7 ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. നാളെയോടെ (സെപ്റ്റംബർ 5) ഇത് മധ്യ പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. സെപ്തംബര്‍ 8 ന് ശക്തമായ മഴക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സെപ്റ്റംബർ 8 ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യുന മർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യുന മർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8 ന് ശക്തമായ മഴക്ക് സാധ്യതയെനാണ് മുന്നറിയിപ്പ്.
<BR>
TAGS : RAIN ALERTS | KERALA
SUMMARY : Bay of Bengal cyclone becomes low pressure. Possibility of rain in Kerala for a week
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികള്‍ ഉള്‍പ്പടെ 11പേർ മരിച്ചു. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിൻ്റെ പരിസരത്ത് 10ാം നമ്പർ സെല്ലിൻ്റെ…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈൻ ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.…
ന്യൂഡൽഹി: അപ്രന്റിസ് റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ (RRC) ഈസ്റ്റേണ്‍ റെയില്‍വേ. 10-ാം ക്ലാസ്, ഐടിഐ യോഗ്യതയുള്ള…
ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20)…
തിരുവനന്തപുരം: വിസി നിയമനത്തില്‍ സമവായം വേണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിമാർ. തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുത്. കേരള യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണം…