ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു. ബംഗ്ലാദേശിലെ ശ്യാംനഗറിനടുത്ത് സത്‌കിരയിലെ ജഷേരോശ്വരി ക്ഷേത്രത്തിൽ നിന്നാണ് കാളി ദേവിയുടെ കിരീടം മോഷണം പോയത്. വിഷയത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പ്രതിഷേധം അറിയിച്ചു.
2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെ ഈ ക്ഷേത്രം സന്ദർശിച്ചപ്പോൾ സമ്മാനിച്ചതായിരുന്നു കിരീടം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബംഗ്ലാദേശ് ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അണിയിച്ചിരുന്ന കിരീടം കാണാതായത് ആദ്യം ശുചീകരണ തൊഴിലാളികളാണ് കണ്ടത്. സംഭവത്തിൽ ബംഗ്ലാദേശിലെ ശ്യാംനഗർ പോലീസ് കേസെടുത്തു.
TAGS: WORLD | MISSING
SUMMARY: Crown gifted by India to Bangladesh missing
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…