Categories: TOP NEWSWORLD

ബംഗ്ലാദേശിൽ യൂനുസിന്റെ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും

ധാക്ക: പ്രക്ഷോഭത്തെ തുടര്‍ന്ന് ദിവസങ്ങളായി അരാജകത്വം നടമാടുന്ന ബംഗ്ലാദേശിൽ നോബൽ ജേതാവ് പ്രൊഫസർ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും. രാത്രി 8ന് സത്യപ്രതിജ്ഞ നടക്കുമെന്ന് സൈനിക മേധാവി വക്കർ ഉസ് – സമാൻ അറിയിച്ചു. 15 അംഗങ്ങൾ സർക്കാരിന്റെ ഉപദേശക സമിതിയിൽ ഉണ്ടാകും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇടക്കാല സർക്കാരിനെ നയിക്കാൻ മുഹമ്മദ് യൂനുസ് തിരിച്ചെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ, സൈനിക തലവൻമാർ, വിദ്യാർഥി നേതാക്കൾ എന്നിവർ ചൊവ്വാഴ്ച രാത്രി നടത്തിയ ചർച്ചയിലാണ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനാക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യവും അതായിരുന്നു. നിലവിൽ പാരിസിലുള്ള മുഹമ്മദ് യൂനുസ് ഇന്ന് ബംഗ്ലാദേശിലെത്തും. 2.10ന് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുഹമ്മദ് യൂനുസ് എത്തുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചീഫ് അഡ്വൈസർ’ എന്നാകും യൂനുസിന്റെ പദവി.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയതിന് പിന്നാലെയാണ് ഇടക്കാല സർക്കാരിന് വഴിയൊരുങ്ങിയത്. രാജ്യം പൂർവസ്ഥിതിയിലേക്ക് വന്നുതുടങ്ങിയെങ്കിലും ഇന്നലെയും പലയിടത്തും അക്രമങ്ങൾ നടന്നു. 20 ദിവസമായി അടഞ്ഞുകിടന്ന ജഹാംഗീർ നഗർ യൂണിവേഴ്സിറ്റി ഇന്നലെ ഭാഗികമായി തുറന്നു. ഞായറാഴ്ച പൂർണതോതിൽ പ്രവർത്തനം തുടങ്ങും.പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബി.എൻ.പി) ഇന്നലെ നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. സെൻട്രൽ ബാങ്കിലെ നാല് ഡെപ്യൂട്ടി ഗവർണർമാരെ അഴിമതിയെ തുടർന്ന് പുറത്താക്കി. 400ഓളം ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.

അതേസമയം, രാജ്യത്ത്‌ കൊള്ളയും കൊള്ളിവയ്‌പും തുടരുകയാണ്‌. ഹസീനയുടെ അവാമി ലീഗിന്റെ 29 നേതാക്കൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഹസീനയുടെ ബന്ധുക്കളുമുണ്ട്‌. കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 469 ആയി. ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. അക്രമം തടയാൻ സൈന്യത്തോടും പോലീസിനോടും പ്രസിഡന്റ്‌  ആവശ്യപ്പെട്ടിട്ടുണ്ട്.
<br>
TAGS : BANGLADESH | MUHAMMED YUNUS
SUMMARY : Yunus’s interim government will come to power in Bangladesh today

Savre Digital

Recent Posts

കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…

4 hours ago

നാളത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു,​ സ്കൂൾ തുറക്കുന്ന ജനുവരി 5ന് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…

5 hours ago

അണ്ടര്‍-19 ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…

5 hours ago

വൈകൃതങ്ങൾ പറയുന്നവരോട്, നിങ്ങൾക്കോ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ’; വൈകാരിക പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…

6 hours ago

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26 കാരന്റെ ഇടം കൈ അറ്റു

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട്  26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട്‌ സ്റ്റേഷനില്‍ വെള്ളിയാഴ്ച…

6 hours ago

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം, സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി​യു​ള്ള ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലൂ​ടെ സ്പോ​ട്ട്…

7 hours ago