ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ധാക്കയിലെ സെന്‍ട്രല്‍ സ്‌ക്വയറിലെത്തിയിരുന്നു. ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചു കയറിയതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്നാണ് ഹസീന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയത്.
സഹോദരിക്കൊപ്പം രാജ്യംവിട്ട ഹസീന ഇന്ത്യയില്‍ അഭയം തേടിയേക്കുമെന്ന് റിപോര്‍ട്ടുണ്ട്. സൈനിക ഹെലികോപ്ടറിലാണ് അവര്‍ തലസ്ഥാനമായ ധാക്കയില്‍ നിന്ന് പോയത്. ധാക്ക വിടുന്നതിനു മുമ്പ് പ്രസംഗം റെക്കോഡ് ചെയ്യാന്‍ ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാജ്യത്ത് സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ സൈന്യം പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയാവശ്യപ്പെട്ടു.
45 മിനിറ്റിനകം രാജിവെക്കണമെന്നാണ് സൈന്യം ഹസീനക്ക് നല്‍കിയ അന്ത്യശാസനം. അഞ്ച് പതിറ്റാണ്ട് മുമ്പ് ബംഗ്ലാദേശ് രൂപകൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിലൊന്നാണ് ഇപ്പോഴത്തേത്. ഇന്നലെ രാവിലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ സംവിധാനത്തിനെതിരായണ് പ്രക്ഷോഭം. അക്രമത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 101 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് രാജ്യത്ത് അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുകയും ചെയ്തിരുന്നു.
TAGS : BANGLADESH | PRIME MINiSTER | RESIGNED
SUMMARY : Bangladesh insurgency; Prime Minister Sheikh Hasina resigned
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…