Categories: KARNATAKATOP NEWS

ബജ്‌റംഗ്‌ദള്‍ പ്രവർത്തകന്റെ കൊലപാതകം; മംഗളൂരുവിൽ മെയ് 6 വരെ നിരോധനാജ്ഞ,  ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് വിഎച്ച്പി ബന്ദ്‌, കനത്ത സുരക്ഷ

ബെംഗളൂരു: മംഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകന്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ നഗരത്തിൽ  നിരോധനാജ്ഞ. മെയ് 6 വരെ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മംഗളൂരു പോലീസ് അറിയിച്ചു. മെയ് 2 ന് രാവിലെ ആറുമണിമുതൽ മെയ് ആറിന് രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ. സംഘർഷ സാധ്യത പരിഗണിച്ച് നഗരത്തിൽ പോലീസ് സുരക്ഷ ഊർജിതമാക്കിയിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം) ആർ ഹിതേന്ദ്ര മംഗളൂരുവിലെത്തിയിട്ടുണ്ട്.

അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് ബന്ദ്‌ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്.

വ്യാഴാഴ്ച വൈകുന്നേരം മംഗളൂരു ബജ്‌പെ കിന്നിപടവു ബസ് സ്റ്റാൻഡിനു മുൻവശത്ത് വെച്ചാണ് ആളുകൾ നോക്കി നിൽക്കെ സുഹാസിനെ അക്രമികൾ കൊലപെടുത്തിയത്. സുഹാസ് ഷെട്ടി സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു കാറും അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആയുധങ്ങളുമായി സംഘം സുഹാസ് ഷെട്ടിയെ പെട്ടി കൊന്നത്.

2022 ജൂലൈ 28 ന് സുറത്കലിൽ തുണിക്കടയിൽ വച്ച് ഫാസിൽ എന്ന ഇരുപത്തിമൂന്നുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുഹാസ് ഷെട്ടി. കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയ സുഹാസ് ഉൾപ്പടെ മൂന്ന് പ്രതികൾ കഴിഞ്ഞ വർഷമാണ് ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയത്. സുഹാസിന് എതിരെ നിരവധി കൊലക്കേസുകൾ ഉണ്ട്. മംഗളുരു പോലീസിന്റെ റൗഡി പട്ടികയിൽ പെട്ട ആൾ കൂടിയാണ് സുഹാസ്.
<BR>
TAGS : SUHAS SHETTY MURDER | MANGALURU
SUMMARY : Murder of Bajrang Dal worker; Prohibitory orders in Mangaluru till May 6

Savre Digital

Recent Posts

തേയില വെട്ടുന്നതിനിടെ യന്ത്രത്തിന്റെ ബ്ലെയ്ഡ് ദേഹത്ത് തുളച്ചു കയറി, തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

തൊടുപുഴ: തേയില വെട്ടുന്ന പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ഡ് മുറിഞ്ഞ് ദേഹത്ത് പതിച്ച് പരുക്കേറ്റ തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല…

7 minutes ago

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മരിച്ചു

ബോഗോട്ട: തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു. ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു…

27 minutes ago

വോട്ടർപട്ടികയിലെ ക്രമക്കേട്; പ്രതിപക്ഷ മാർച്ചിൽ എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: വോട്ട്‌ കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്.തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം…

37 minutes ago

വോട്ടര്‍പട്ടിക ക്രമക്കേടില്‍ പാർട്ടിയെ വെട്ടിലാക്കിയ പരാമർശം: കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവച്ചു

ബെംഗളൂരു: ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ…

51 minutes ago

പ്രിയങ്ക ഗാന്ധിയെ കാണാനില്ല; ജില്ലാ പോലീസ് മേധാവിക്ക് ബിജെപി പരാതി നല്‍കി

വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട്…

1 hour ago

ഓടികൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച്‌ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച്‌ വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…

2 hours ago