ടെല്‍ അവീവ്: വെടി നിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂന്നു ബന്ദികളായ മൂന്ന് വനിതകളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നീ യുവതികളെയാണ് ഞായറാഴ്ച വൈകീട്ട് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയത്. മൂന്ന് പേരെയും ഗസ അതിര്‍ത്തിയില്‍ എത്തിച്ച് ഇസ്രയേല്‍ സേനയ്ക്ക് കൈമാറിയെന്നും റെഡ് ക്രോസ് അറിയിച്ചു. തുടര്‍ന്ന് ടെല്‍ അവീവിലെത്തിച്ചു.
ഗസ സ്‌ക്വയറിലെത്തി റെഡ്‌ക്രോസ് ഉദ്യോഗസ്ഥരാണ് യുവതികളെ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് നെറ്റ്‌സരിം ഇടനാഴിയില്‍വച്ച് റെഡ്‌ക്രോസ് സംഘം ഇവരെ ഇസ്രയേല്‍ സൈന്യത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് റെഡ്‌ക്രോസ് അറിയിച്ചതായി ഇസ്രയേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ജറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററിലെത്തിച്ച മൂന്നുപേരെയും പരിശോധനകള്‍ക്ക് വിധേയരാക്കി. ഇസ്രയേല്‍ ഗാസ അതിര്‍ത്തിയിലെത്തിയ യുവതികളെ സ്വീകരിക്കാന്‍ അവരുടെ അമ്മമാരും എത്തിയിരുന്നു.
TAGS : ISRAEL-PALESTINE CONFLICT
SUMMARY : Hamas hands over three female hostages to Red Cross
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…
ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച് റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…
കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…
ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക്…