ബെംഗളൂരു: ബന്ദിപ്പൂരിലെ രാത്രി യാത്രാവിലക്കിന് പരിഹാരവുമായി കേന്ദ്ര സർക്കാർ. ബന്ദിപ്പൂർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ് പാതയുടെ നിർമ്മാണം നടത്തുക. ഇതിനായുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
വയനാടുവഴി മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുമ്പോഴുള്ള പ്രധാന പ്രശ്നം ബന്ദിപ്പൂരിലെ രാത്രിയാത്രാവിലക്കാണ്. വന്യജീവി സഞ്ചാരം തടസ്സപ്പെടാതിരിക്കാനാണ് തുരങ്കപാത നിർമാണം എന്ന ആശയത്തിലേക്ക് കേന്ദ്ര ഉപരിതല മന്ത്രാലയമെത്തിയത്. ബന്ദിപ്പൂരിൽ മേൽപ്പാതയോ ബദൽപ്പാതയോ നിർമിക്കാനായിരുന്നു നിർദേശങ്ങൾ. കേരളവും ബന്ദിപ്പൂരിൽ മേൽപ്പാത നിർമിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ദേശീയപാത 766ൽ ബന്ദിപ്പൂരിൽ 25 കിലോമീറ്റർ ഭാഗത്താണ് രാത്രിയാത്ര നിരോധനമുള്ളത്. രാത്രി ഒൻപതുമുതൽ രാവിലെ ആറുവരെയാണ് യാത്രാവിലക്കുള്ളത്. പ്രദേശത്തെ വന്യജീവികളുടെ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ് മുത്തങ്ങ-ഗുണ്ടൽപ്പേട്ട് പാതയിൽ തുരങ്കപാത നിർമിക്കുക. പാത യാഥാർത്ഥ്യമാകുന്നതോടെ വയനാട് വഴി മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും ഉള്ള യാത്ര സുഖമമാകും. ബന്ദിപ്പൂർ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുമ്പോൾ തുരങ്കപാത നിർദേശം കേന്ദ്രസർക്കാർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
TAGS: KARNATAKA | BANDIPUR
SUMMARY: Centre proposes tunnel path on bandipur to avoid night travel ban
തൃശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെ വിനോദയാത്രികര്‍ പുഴയ്ക്ക്…
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12…
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…