കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഇവരും ചെളിയിൽ താഴുകയായിരുന്നു.
നാട്ടുകാർ എത്തിയാണ് ദമ്പതികളെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അഗ്നി രക്ഷാ സേന എത്തിയാണ് സജീനയുടെ മൃതദേഹം പുറത്തെടുത്തത്. ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാൻ മുട്ടയ്ക്കാവിലെത്തിയത്. മൂന്നു പേരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കണ്ണനല്ലൂർ പോലീസ് കേസെടുത്തു.
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…